 
ആലപ്പുഴ : പുന്നപ്ര സെന്റ് ജോസഫ്സ് ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ആശിർവാദവും ഉദ്ഘാടനവും ആലപ്പുഴ രൂപത ബിഷപ്പ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിച്ചു. രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ക്രിസ്റ്റഫർ അർത്ഥശ്ശേരിൽ സ്‌കൂൾ മാനേജർ ഫാ ജോർജ്ജ് കിഴക്കേവീട്ടിൽ, ഹെഡ്മിസ്ട്രസ് ഡാനി നെറ്റോ, പി.ടി.എ പ്രസിഡന്റ് സി.ബി.ഡാനിയേൽ,ഐ.എം.എസ് ധ്യാനഭവൻ ഡയറക്ടർ ഫാ.പ്രശാന്ത്, അദ്ധ്യാപകരായ ആൻസി ടി.അഗസ്റ്റിൻ,എ.ജെ.സെലിൻ, എലിസബത്ത് സി.ജോസഫ്, തെരേസ ലീന,ജോസഫ് സേവ്യർ എന്നിവർ സംസാരിച്ചു.