1
അമ്പലപ്പുഴ: കഞ്ഞിപ്പാടം ലോവർ പ്രൈമറി സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി നിർവ്വഹിച്ചു

അമ്പലപ്പുഴ: കഞ്ഞിപ്പാടം ലോവർ പ്രൈമറി സ്‌കൂൾ സർക്കാർ ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപന സമ്മേളനം മന്ത്രി വി.ശിവൻ കുട്ടി നിർവഹിച്ചു. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനായി. മാനേജ്‌മെന്റിനേയും മുൻ പ്രഥമാദ്ധ്യാപകരേയും മന്ത്രി പൊന്നാട ചാർത്തി ആദരിച്ചു. അമ്പലപുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ്, എ.ഇ.ഒ.സുമദേവി, ബി.പി.ഒ സുമംഗലി, ജനപ്രതിനിധികളായ പി.എം. ദീപ, പ്രജിത് കാരിക്കൽ, ലേഖാ മോൾ സനൽ, വി.ആർ.അശോകൻ, അനിത , വിവേകാനന്ദൻ എന്നിവർ സംസാരിച്ചു.