ആലപ്പുഴ: സി.പി.ഐ 24-ാം പാർട്ടി കോൺഗ്രസിന്റെ പതാക ജാഥയ്ക്ക് ഒക്ടോബർ 6 ന് രാവിലെ 11.30ന് വലിയചുടുകാട്ടിൽ സ്വീകരണം നൽകും. എ.ഐ.വൈ.എഫ് ദേശീയ ജനറൽ സെക്രട്ടറി ആർ.തിരുമലൈ, എ.ഐ.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി തുടങ്ങിയവർ സംസാരിക്കും. 19 ന് വൈകിട്ട് 5ന് ടി.വി സ്മാരകത്തിൽ ചേരുന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അറിയിച്ചു.