a
ജെ.സി.ഐ പുന്നപ്രയുടെ വാരാചരണ സമാപന സമ്മേളനം ഡോ. കെ.എസ്. മനോജ് ഉദ്ഘാടനം ചെയ്യുന്നു


ആലപ്പുഴ: ജൂനിയർ ചേംബർ ഇന്റർനാഷണൽ പുന്നപ്ര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജെ.സി​.ഐ വാരാചരണം സമാപിച്ചു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം ഡോ. കെ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് ഫിലിപ്പോസ് തത്തംപള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സനൽകുമാർ, പ്രിയൻ ജോസഫ്, അഡ്വ. പ്രദീപ് കൂട്ടാല, നസീർ സലാം, ഒ.ജെ. സ്‌കറിയ, കേണൽ സി. വിജയകുമാർ,നാസർ പട്ടരുമഠം, റോയ് പി.തീയൊച്ചൻ, പി. അശോകൻ, രാജീവ് ജോസഫ്, ജോയ് ആന്റണി,ഡോ. മണികുമാർ, മാത്യു തോമസ്, രാകേഷ് പിള്ള, പി.എസ്. മധു, തുളസീധരൻ, ബി. പ്രദീപ് എന്നിവർ സംസാരി​ച്ചു.