a
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. പാർട്ടി ബ്രാഞ്ചുകളിലും ലോക്കൽ കമ്മറ്റികളിലും പതാക ഉയർത്തി. ജില്ലാ കൗൺസിൽ ഓഫീസിൽ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പതാക ഉയർത്തി.സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.വി.സത്യനേശൻ, ദീപ്തി അജയകുമാർ, മണ്ഡലം സെക്രട്ടറി ആർ.ജയസിംഹൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ ആർ.സുരേഷ്, ആർ.സുഖ ലാൽ, പി.കെ.സദാശിവൻപിള്ള, ഡി.പി.മധു എന്നിവർ സംസാരിച്ചു.