പൂച്ചാക്കൽ: പാണാവള്ളി ഓടമ്പള്ളി ഗവ.യു.പി സ്‌കൂളിൽ ഓസോൺ ദിനത്തിൽ പരിസ്ഥിതി സംരക്ഷണറാലി നടത്തി.അപർണ ഓസോൺ ദിന സന്ദേശം നൽകി .കൊളാഷ് പ്രകാശനം എച്ച് .എം അഹമ്മദ് കുഞ്ഞും പോസ്റ്റർ പ്രകാശനം സയൻസ് ക്ലബ് കൺവീനർ പി.കെ.ആശയും നിർവഹിച്ചു. മായാദേവി, മാധവ് തുടങ്ങിയവർ പങ്കെടുത്തു