hj
പുന്നമട ഫിനിഷിംഗ് പോയിന്റിന് സമീപം ഭാഗികമായി മുങ്ങിയ ഹൗസ് ബോട്ടിൽ നിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കുന്നു

ആലപ്പുഴ: പുന്നമട ഫിനിഷിംഗ് പോയിന്റിന് സമീപം നിറുത്തിയിട്ടിരുന്ന ഹൗസ് ബോട്ട് വെള്ളം കയറി ഭാഗികമായി മുങ്ങി. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി അസീബിന്റെ ഉടമസ്ഥതയിലുള്ള നെസ്റ്റ് എന്ന ബോട്ടിലാണ് വെള്ളം കയറിയത്. ഫയർഫോഴ്സും ടൂറിസം പൊലീസും ചേർന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ച് ബോട്ടുയർത്തി.