ആലപ്പുഴ: തീരപരിപാല ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച കാപിക്കോ റിസോർട്ട് പൊളിക്കുന്നതിനെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. ഇതിനായി നിയമയുദ്ധം നടത്തിയ ഫെഡറേഷൻ നേതാവ് സി.പി.പത്മാനഭനെ യോഗം അഭിനന്ദിച്ചു. ഫെഡറേഷൻ ഭാരവാഹികളായി ഒ.കെ.മോഹനൻ (പ്രസിഡന്റ്), കെ.എ.നെൽസൺ, പി.എൻ.കൃഷ്ണകുമാർ,എ.പി.റോയി,സുശീലാ തോമസ് (വൈസ് പ്രസിഡന്റുമാർ), വി.സി.മധു (ജനറൽ സെക്രട്ടറി), കെ.അനിലാൽ, കെ.എസ്.രാജേന്ദ്രൻ, പി.കെ.അജി, അനിതാ സന്തോഷ് (ജോ.സെക്രട്ടറിമാർ), എ.എം.കുഞ്ഞച്ചൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ഒ.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് സംസാരിച്ചു.