a
കായംകുളം ബി.ആർ.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള സ്‌പെയ്സ് സെന്ററിന് ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ കായംകുളം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ട് ഐ.സി.യു ബഡുകൾ കൈമാറിയപ്പോൾ

കായംകുളം : ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർ വൈസേഴ്സ് ഫെഡറേഷൻ കായംകുളം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ, കായംകുളം ബി.ആർ.സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള സ്‌പെയ്സ് സെന്ററിന് രണ്ട് ഐ.സി.യു ബെഡുകൾ നൽകി. ഏരിയാ പ്രസ്ഡന്റ് സുരേഷ് കുമാർ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ ദീപയ്ക്ക് ഇവ കൈമാറി. ലെൻസ് ഫെഡ് ജില്ലാ സെക്രട്ടറി അരുണാ തൃദീപ്, ഏരിയാ സെക്രട്ടറി ബിന്ദു ,വൈസ് പ്രസിഡന്റ് സന്ധ്യ എസ്.കുറുപ്പ് ,ജോയിന്റ് സെക്രട്ടറി റെജി , മുൻ ജില്ലാ വൈസ് പ്രസിഡന്റ് രാമാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.