 
മാന്നാർ: ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും തടയാൻ മാന്നാർ ഗ്രാമപഞ്ചായത്ത് പരിധിയിലെ കടകളിൽ പരിശോധന നടത്തി. വിവിധ കടകളിൽ നിന്ന് 16 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും പതിനാറായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി ബിജു, സൂപ്രണ്ട് സുനിൽകുമാർ.എം, പെർഫോമൻസ് സൂപ്രണ്ട് ശാന്തകുമാർ.എം, പഞ്ചായത്ത് എൽ.ഡി ജയചന്ദ്രൻ, സുരേഷ് എന്നിവർ അടങ്ങുന്ന ടീമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.