എരമല്ലൂർ: ബി.എം.എസ് അരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് എരമല്ലൂർ ജംഗ്ഷനിൽ വിശ്വകർമ്മ ജയന്തി ദിനാഘോഷം നടത്തും .ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ടി. രാജ് ഉദ്ഘാടനം ചെയ്യും. ആർ.എസ്. എസ് ജില്ല സഹ.കാര്യവാഹ് സിനീഷ് മാധവൻ മുഖ്യ പ്രഭാഷണം നടത്തും.