s
ഭാരത് ജോഡോ യാത്ര

ആലപ്പുഴ : ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർത്ഥം ആലപ്പുഴ നിയോജക മണ്ഡലം പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 3 മണി മുതൽ ഇരുചക്ര വാഹന റാലി സംഘടിപ്പിക്കും. എക്‌സൽ ഗ്ലാസിന് എതിർവശമുള്ള സ്വാഗത സംഘം ഓഫീസിൽ നിന്ന് ആരംഭിച്ച് ദേശീയപാത, തണ്ണീർമുക്കം റോഡ്, തീരദേശ റോഡ്, ആലപ്പുഴ ബീച്ച് എന്നീ വഴികളിലുടെ സഞ്ചരിച്ച് തിരികെ സ്വാഗത സംഘം ഓഫീസിൽ സമാപിക്കും. ആലോചനായോഗത്തിൽ ചെയർമാൻ
അഡ്വ.റീഗോ രാജു അദ്ധ്യക്ഷത വഹിച്ചു. എ.എ.ഷുക്കൂർ, ഡി.സുഗതൻ, തോമസ് ജോസഫ്, കെ.വി.മേഘനാദൻ, ബാബു ജോർജ്, പി.തമ്പി, പി.ചിദംമ്പരം, സിറിയക്ക് ജേക്കബ്ബ്, കെ.എ.സാബു, വി.സേതുനാഥ്, അജികുമാർ, സി.സി.ബിനു തുടങ്ങിയവർ സംസാരിച്ചു.