ആലപ്പുഴ: ലീഡ് ബാങ്കിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. ശിൽപശാലയിൽ വിവിധ വകുപ്പുകൾ, ഏജൻസികൾ, ബാങ്കുകൾ തുടങ്ങിയവയുടെ പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിദഗ്ധർ വിശദീകരിച്ചു. എൽ.എസ്.ജി.ഡി സീനിയർ സൂപ്രണ്ട് വി.ജെ.പോൾ, കുടുംബശ്രീ എ.ഡി.എം.സി എം.ജി.സുരേഷ്, മലിനീകരണ നിയന്ത്രണ ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ സി.വി.സ്മിത, വിനീതാ ഗോപാലകൃഷ്ണൻ, കേരള ഫിനാൻഷ്യൽ കോർപറേഷൻ ഡെപ്യൂട്ടി മാനേജർ രേഖാ രവി, പിന്നാക്ക വികസന കോർപ്പറേഷൻ അസി.ജനറൽ മാനേജർ വി.പി. അലോഷ്യസ്, എംപ്ലോയ്മെന്റ് ഓഫീസർ മഞ്ജു.വി.നായർ, ഷിബി ആന്റണി തുടങ്ങിയവർ പങ്കെടുത്തു.