കായംകുളം: എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ കായംകുളത്തെത്തി. ജി.ഡി.എം ഗ്രൗണ്ടിലും മറ്റിടങ്ങളിലും ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങൾ വിയിരുത്തി. ഭാരത് ജോഡോ യാത്രയുടെ വൻ വിജയത്തിൽ ആശങ്കയിലായ ബി.ജെ.പിയും സി.പി.എമും ഒരേ തൂവൽ പക്ഷികളായി പദയാത്രയെ എതിർക്കുന്ന ദയനീയ രാഷ്ട്രീയ ചിത്രമാണ് കാണുന്നത്. എന്നാൽ ഭാരത് ജോഡോ യാത്ര ലക്ഷ്യം കാണുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ ഓച്ചിറയിൽ എത്തിച്ചേരുന്ന പദയാത്രയെ ആലപ്പുഴ ജില്ല കോൺഗ്രസ് കമ്മിറ്റി സ്വീകരിച്ച് 10.30 ഓടെ കായംകുളം ജി ഡി എം. ഗ്രൗണ്ടിലെത്തിച്ചേരും. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകിട്ട് 4 ന് പുനരാരംഭിക്കുന്ന പദയാത്ര രാത്രി 7 ന് ചേപ്പാട് സമാപിക്കും. സ്വാഗതസംഘം ഭാരവാഹികളായ അഡ്വ.എ.ത്രിവിക്രമൻ തമ്പി, അഡ്വ.യു. മുഹമ്മദ് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.