ചേർത്തല:എസ്.എൻ.ഡി.പി യോഗം കളവംകോടം 438-ാം നമ്പർശാഖ യോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം കെ.എം.മണിലാലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ചേർത്തല യൂണിയൻ മുൻ വൈസ് പ്രസിഡന്റ് പി.ജി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ഭാരവാഹികളായി എം.എം.ദിനമണി (പ്രസിഡന്റ്),ജി.പ്രസാദ് (വൈസ് പ്രസിഡന്റ്),പി.ജി.മനോഹരൻ(സെക്രട്ടറി),പ്രകാശൻ ചൂപ്രത്ത് (യൂണിയൻ കമ്മിറ്റി മെമ്പർ) എന്നിവരേയും എം.കെ.ബാലചന്ദ്രൻ,എം.വി.രവീന്ദ്രൻ,പി.ആർ.കാർത്തികേയൻ, സി.പി.പ്രസാദ്, കെ.ടി.രഘുവരൻ,ബോസ് വെള്ളാപ്പളളി,കെ.പ്രസാദ്,രമാ നടേശൻ,ഷീല,ഷൈബു എന്നിവരെ കമ്മിറ്റിക്കാരായും തിരഞ്ഞെടുത്തു.