s

ആലപ്പുഴ: കിഫ്ബിയിൽ നിന്ന് ഒരു കോടി രൂപ മുടക്കി ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ സൗമ്യരാജ് സ്വാഗതം പറഞ്ഞു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനീത, വി.കെ.അശോക് കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ എം.പി.ഓമന, ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് കെ.ജെ.ബിന്ദു, ഡി.ഇ.ഒ.ലിറ്റി തോമസ്, കൈറ്റ് ജില്ല കോ ഓർഡിനേറ്റർ ഋഷി നടരാജൻ, എ.ഇ.ഒ എം.കെ.ശോഭന, സി.പി..എം ഏരിയ സെക്രട്ടറി വി.എൻ.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.