nadakam

മണ്ണഞ്ചേരി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം സംസ്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വിളംബര കലാജാഥയുടെ ഭാഗമായി നേതാജിയിൽ സമ്മേളനവും തെരുവുനാടകവും നടത്തി.

മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.ചിദംബരൻ ഉദ്ഘാടനം ചെയ്തു.സംസ്കാര സാഹിതി ജില്ലാ ചെയർമാൻ പ്രൊഫ. ആർ.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ സി.കെ.വിജയകുമാർ, ഡി.സി.സി മെമ്പർ എം.എസ്. ചന്ദ്രബോസ്, മണ്ഡലം പ്രസിഡന്റ് എം.പി ജോയി എന്നിവർ സംസാരിച്ചു. കലാരംഗത്തെ പ്രമുഖർ അഭിനയിച്ച 'നമ്മൾ ഒന്നാണ് 'എന്ന നാടകവും അവതരിപ്പിച്ചു.