 
മാന്നാർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനഹൃദയങ്ങളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും യാത്രാവീഥീകളിൽ എത്തുന്ന ജനസഞ്ചയം അതിന്റെ തെളിവാണെന്നും കെ.പി.സി.സി അംഗം മാന്നാർ അബ്ദുൽ ലത്തീഫ് പറഞ്ഞു. ജോഡോ യാത്രക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മാന്നാർ അബ്ദുൽ ലത്തീഫ്. മണ്ഡലം പ്രസിഡന്റ് ഹരി കുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.പി.സി.സി അംഗം രാധേഷ് കണ്ണന്നൂർ, സണ്ണി കോവിലകം, തോമസ് ചാക്കോ, അജിത്ത് പഴവൂർ, ടി.കെ ഷാജഹാൻ, ടി.എസ് ഷെഫീഖ്, സതീഷ് ശാന്തി നിവാസ്, പി.ബിസലാം, സാബു ട്രാവൻകൂർ, അനിൽ മാന്തറ, അൻസിൽ അസീസ്, ചിത്ര എം.നായർ, രാകേഷ്, കോശി, റമ്മീസ് തുടങ്ങിയവർ സംസാരിച്ചു.