ആലപ്പുഴ : ചേർത്തല കിൻഡർ ആശുപത്രി ഐ.വി.എഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) വിഭാഗത്തിന്റെ നേതൃത്വത്തിൽ സൃഷ്ടി 2022 പദ്ധതി തുടങ്ങും. സാമ്പത്തിക പ്രതിസന്ധിമൂലം വന്ധ്യതാ ചികിത്സ തടസ്സമാകുന്നത് ഒഴിവാക്കാനാണ് ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് ചികിത്സാ ഇളവുകൾ നൽകുന്ന പദ്ധതി നടപ്പാക്കുന്നതെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 19 മുതൽ ഒക്ടോബർ 19 വരെയാണ് ആനുകൂല്യം. ഐ.വി.എഫ് പാക്കേജിൽ 50 ശതമാനം വരെ കിഴിവുണ്ടാകും. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, അൾട്രാസൗണ്ട് സ്‌കാനിംഗ്, കൗൺസിലിംഗ് എന്നിവ സൗജന്യമായിരിക്കും. 1.75 മുതൽ രണ്ടു ലക്ഷം രൂപവരെ ചെലവുവരുന്ന ചികിത്സയ്ക്കാണ് ഇളവുകൾ.
വന്ധ്യതാചികിത്സ മുടങ്ങിപ്പോയവർ, വർഷങ്ങളായി കുട്ടികളില്ലാത്തവർ, ക്രമം തെറ്റിയ ആർത്തവം, അണ്ഡാശയമുഴകൾ, ഗർഭാശയമുഴകൾ, ബീജത്തിന്റെ എണ്ണക്കുറവ്, ബീജത്തിന്റെ ചലനശേഷി കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നവർ തുടങ്ങിയവർക്ക് ക്യാമ്പിന്റെ ഭാഗമാകാം. ഇതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് ഒരുമാസക്കാലം സൗജന്യ ടെലി കൗൺസിങ്ങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സൗജന്യ കൗൺസിലിങ്ങിനും ബുക്കിങ്ങിനും ഫോൺ: 9497014111. ആശുപത്രി ഐ.വി.എഫ്. സെന്ററിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടിയെന്ന് ഐ.വി.എഫ്. സീനിയർ കൺസൾട്ടന്റും ചീഫുമായ ഡോ.ജെ.ആർ.രശ്മി, സീനിയർ എംപ്രിയോളജിസ്റ്റും മാനേജറുമായ കെ.ആർ.രഞ്ജിത്ത്, യൂണിറ്റ് ഹെഡ് ആന്റോ ട്വിങ്കിൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.