photo

മാരാരിക്കുളം: സ്‌കൂളുകളിലെ ഭക്ഷണ പാചകത്തിനുളള ഫണ്ട് വർദ്ധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്റി വി.ശിവൻകുട്ടി പറഞ്ഞു. വളവനാട് പി.ജെ.യു.പി സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പ്രവേശനം നേടിയ 154 വിദ്യാർത്ഥികൾക്ക് വളവനാട് ലക്ഷ്മീ നാരായണ ക്ഷേത്രത്തിൽ നിന്ന് സൗജന്യമായി നൽകുന്ന സൈക്കിളുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.പത്തര ലക്ഷം വിദ്യാർത്ഥികൾ സ്വകാര്യ സ്‌കൂളുകൾ വിട്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ എത്തി.അയ്യായിരം കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സർക്കാർ സ്‌കൂളുകളിൽ നടക്കുന്നതെന്നും മന്ത്റി പറഞ്ഞു. ചടങ്ങിൽ സ്‌കൂൾ മാനേജർ പി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ മാനവസേവാ പുരസ്‌കാരം നേടിയ സ്‌കൂൾ മാനേജർ പി.പ്രകാശിനെ മന്ത്റി ആദരിച്ചു.മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി.അജിത്ത് കുമാർ,വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്,പഞ്ചായത്ത് അംഗം ഗീതാകുമാരി ടീച്ചർ,ഡി.ഇ.ഒ എം.പി ഓമന,എ.ഇ.ഒ പി,കെ.ശൈലജ,വി.കെ.രാജു,കെ.സജിമോൻ,ടി.ഒ.സൽമോൻ,സിന്ധു വിജയ്,എച്ച്.എം. എസ്.ജയശ്രീ എന്നിവർ സംസാരിച്ചു.