മാന്നാർ: ചെന്നിത്തല പുഞ്ചയിൽ കണ്ടെത്തിയ മൃതദേഹം ചെട്ടികുളങ്ങര കണ്ണമംഗലം കൈത വടക്ക് ഇലഞ്ഞിക്കുളങ്ങര തെക്കേതിൽ സുജാതന്റെയാണെന്ന് ( തമ്പി-60)ന് മകൻ തിരിച്ചറിഞ്ഞു. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് ഒന്നാം വാർഡിൽ അച്ചൻകോവിലാറിന്റെ കൈവഴിയായ കുരയ്ക്കലാറിനോട് ചേർന്ന ഏഴാം ബ്ലോക്ക് പാടശേഖരത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ ബുധനാഴ്ച ഉച്ചക്ക് ഒരു മണിയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.