
ആലപ്പുഴ: ബാങ്ക് ശാഖയിൽ ഇടപാടിനിടെ കുഴഞ്ഞുവീണ ഉപഭോക്താവിന്, ഡോക്ടർ കൂടിയായ ജീവനക്കാരിയുടെ സമയോചിത ഇടപെടൽ പുതുജീവനേകി. എസ്.ബി.ഐ കലവൂർ ശാഖയിലെ നിജിതയാണ് ബാങ്കിലെത്തിയ ഇടപാടുകാരന് പ്രാഥമിക ചികിത്സ നൽകി രക്ഷകയായത്. നിജിതയെ ആലപ്പുഴ റീജിയണൽ മാനേജർ ജൂഡ് ജെറാറത്ത് ഉപഹാരം നൽകി ആദരിച്ചു.