മാവേലിക്കര: എൻ.ജി.ഒ യൂണിയന്റെ മാവേലിക്കര ഏരിയ വാർഷിക സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ.വസന്ത ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷനായി. യൂണിയൻ ഏരിയ സെക്രട്ടറി വൈ.ഇർഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എസ്.സുനിൽകുമാർ കണക്ക് അവതരിപ്പിച്ചു. ഭാരവാഹികളായി ആർ.രാജേഷ് (പ്രസിഡന്റ്), ടി.ഒ.ജലജാകുമാരി, ബിനു രവി (വൈസ് പ്രസിഡന്റ്), വൈ.ഇർഷാദ് (സെക്രട്ടറി), എസ്.മനോജ്, കെ.ഉദയൻ (ജോ.സെക്രട്ടറി), എസ്.സുനിൽകുമാർ (ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.