jk

ആലപ്പുഴ: കെ.പി.സി.സി ഇൻഡസ്ട്രിയൽ സെൽ ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് കളക്ടറേറ്റിനു സമീപം ചർച്ചാവേദി സംഘടിപ്പിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉദ്ഘാടനം ചെയ്തു. സെൽ ചെയർമാൻ കിഷോർ ബാബു, കോൺഗ്രസ് നേതാക്കളായ എം.ജെ.ജോബ്, സുനിൽ ജോർജ്, എൻ.എസ്.സന്തോഷ്, എ.എം.നസീർ, അനിൽ മാത്യു, ശശീശ്വരൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ചായയും ചർച്ചയും നടന്നു. മാരാരിക്കുളത്ത് വി.എസിനെതിരെ നേടിയ വിജയത്തെക്കുറിച്ച് പി.ജെ. ഫ്രാൻസിസ് പുതുതലമുറയോട് സംവദിച്ചു. ഇന്നത്തെ ചർച്ചയിൽ രൺജി പണിക്കർ, രവീന്ദ്രൻ, ആലപ്പി അഷറഫ്, മുൻ എം.എൽ.എ കെ.കെ.ഷാജു തുടങ്ങിയവർ പങ്കെടുക്കും.