 
മാന്നാർ: സാമൂഹിക സാംസ്കാരിക രംഗത്ത് 17 വർഷമായി പ്രവർത്തിച്ച് വരുന്ന മാന്നാർ ജനസംസ്കൃതി അവാർഡ് സമർപ്പണം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. വി.വി രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈദ്യശാസ്ത്ര രംഗത്തെ സാമൂഹ്യ ഇടപെടലുകൾ പരിഗണിച്ച് മാന്നാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ.സാബു സുഗതനാണ് ഇത്തവണത്തെ ജനസംസ്കൃതി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്. 10000 രൂപയും മൊമന്റോയുമാണ് അവാർഡ്. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഡോ.ഹർഷ വിശ്വനാഥ്(വിദ്യാഭ്യാസം), ഹരികുമാർ മാന്നാർ(പക്ഷിനിരീക്ഷണം), കെ.എ.കരീം(സേവനം), കൃഷ്ണകുമാർ(കാർഷികം), മാലിനി വേണുഗോപാൽ(വിദ്യാഭ്യാസം) എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജനസംസ്കൃതി കുടുംബാംഗങ്ങളിലെ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. ഫോക്ക്ലോർ അക്കാഡമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, പി.എൻ ശെൽവരാജൻ, ഡോ.വി പ്രകാശ്, ടി.വി രത്നകുമാരി, പ്രൊഫ.പി.ഡി ശശിധരൻ, മാന്നാർ അബ്ദുൽ ലത്തീഫ്, കെ.ജി വിശ്വനാഥൻ നായർ, കെ.എം.എ റഷീദ്, ജെ.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.