ആലപ്പുഴ: യുവാക്കളായ ശ്രീനാരായണ ഭക്തർക്ക് ഗുരുദർശനം പ്രാപ്യമാക്കാൻ 27 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനും ശ്രീനാരായണ ഭക്തനുമായ കെ.എം.ജയസേനൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകി. ശിവഗിരി മഠത്തിന്റെ മേൽനോട്ടത്തിൽ പരിചയസമ്പന്നരായ ഗുരുഭക്തരെ നിയോഗിച്ച് പഠനോപകരണങ്ങൾ നൽകി യുവാക്കളെ പരിശീലിപ്പിക്കുന്ന പദ്ധതി ആവിഷ്കരിക്കണമെന്നാണ് ആവശ്യം.