മാവേലിക്കര: സ്നൈറ്റ് ഐ.ടി.ഐയിൽ കേന്ദ്ര സർക്കാർ അംഗീകൃത ഡ്രാഫ്ട്‌സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ, കേരളാ സർക്കാറിന്റെ ഡിപ്പാർട്ടമെന്റ് ഒഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന ഓട്ടോമൊബൈൽ എൻജിനീയറിംഗ്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, സിവിൽ എൻജിനീയറിംഗ്, ഇലക്ട്റിക്കൽ എൻജിനീയറിംഗ് എന്നീ ട്രേഡുകളിൽ അപേക്ഷ ക്ഷണിച്ചു.എസ്.സി, എസ്.ടി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കായുള്ള സ്‌റ്റൈപെൻഡറി സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഗവൺമെന്റിൽ നിന്നുള്ള സ്‌റ്റൈപെന്റും ലഭിക്കും. കൂടാതെ ജനറൽ ഒ.ബി.സി, മൈനോറിട്ടി വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും. താത്പര്യമുള്ളവർ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ബന്ധപ്പെടേണ്ട വിലാസം : പ്രിൻസിപ്പൽ, സ്നൈറ്റ് ഐ.ടി.ഐ, മാവേലിക്കര. 0479-2303540, 9447976614, 9447115435.