photo
ചേർത്തല ദേവി ക്ഷേത്രത്തിൽ പുനർ നിർമ്മിക്കുന്ന കാവുടയോൻ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്റി പുലിയന്നൂർ മനയ്ക്കൽ അനിയൻ നാരായണൻ നമ്പൂതിരിപ്പാട് നിർവഹിക്കുന്നു

ചേർത്തല: ചേർത്തല കാർത്ത്യായനി ദേവിക്ഷേത്രത്തിലെ പുനർനിർമ്മിക്കുന്ന കാവുടയോൻ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം, ക്ഷേത്രം തന്ത്റി പുലിയന്നൂർ മനയ്ക്കൽ അനിയൻ നാരായണൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. തിരുവിതാകൂർ ദേവസ്വം ബോർഡ് അംഗം പി.എം.തങ്കപ്പൻ ചടങ്ങിൽ പങ്കെടുത്തു. ഉപദേശക സമിതി പ്രസിഡന്റ് എം.ഇ.രാമചന്ദ്രൻ നായർ, സെക്രട്ടറി നന്ദനം ദേവദാസ്, വൈസ് പ്രസിഡന്റ് പി.കെ.നാരായണക്കുറുപ്പ്, സബ് ഗ്രൂപ്പ് ഓഫീസർ കൃഷ്ണകുമാരി, അസി.എൻജിനീയർ പ്രേംജി എന്നിവർ നേതൃത്വം നൽകി.