photo

13 ഇഞ്ച് വളർന്ന മുടി കാൻസർ രോഗികൾക്ക് നൽകി 12കാരൻ

ചേർത്തല: ഒരു 'പോറൽ' പോലും ഏൽക്കാതെ മൂന്നരവർഷം നീട്ടിവളർത്തിയ മുടി കാൻസർ രോഗികൾക്കായി മുറിച്ചു നൽകിയ ആകാശ് നാടിന്റെ അഭിമാനമായി.

നഗരസഭ 17-ാം വാർഡ് ഇല്ലിക്കൽവെളി എസ്.സജികുമാറിന്റെയും കെ.ജെ.അജിമോളുടെയും മകനാണ് ആകാശ് (12). ചേർത്തല ഗവ.ടൗൺ എൽ.പി സ്‌കൂളിൽ നാലാംക്ലാസിൽ പഠിക്കുമ്പോൾ കാൻസർ ബോധവത്കരണ ക്ലാസിൽ നിന്നാണ് കാൻസർ രോഗികൾക്കു മുടി പ്രയോജനപ്പെടുന്നകാര്യം മനസിലാക്കിയത്. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അനുമതിയോടെ മുടി വളർത്തിത്തുടങ്ങി. വയലാർ വി.ആർ.വി.എം ഗവ. സ്‌കൂളിലെത്തിയപ്പോൾ പ്രത്യേക അനുമതിയിൽ മുടി വളർത്തൽ തുടർന്നു. നി​ലവി​ൽ ഏഴാം ക്ലാസുകാരനായ ആകാശ് ഇന്നലെയാണ് മുടിമുറിച്ചത്. 13 ഇഞ്ച് നീളമുള്ള മുടി കളമശ്ശേരിയിലുള്ള സന്നദ്ധ സംഘടനകൾ വഴിയാണ് കാൻസർ രോഗികൾക്കു കൈമാറുന്നത്.
നഗരസഭ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജി.രഞ്ജിത്ത് മുടി ഏ​റ്റുവാങ്ങി.