a

മാവേലിക്കര: എന്റെ ജീവിതമാണ് എന്റെ സന്ദേശമെന്ന് ലോകത്തോട് പറഞ്ഞ മഹാത്മാ ഗാന്ധിയെ ഓരോരുത്തരും മനസ്സിൽ പ്രതിഷ്ടിക്കണമെന്ന് ഓർത്തഡോക്സ് മാവേലിക്കര ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസെബീയോസ് മെത്രാപ്പോലീത്ത പറഞ്ഞു. മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പി.ടി.എ യുടെ നേതൃത്വത്തിൽ സ്ഥാപിച്ച മഹാത്മാജിയുടെ പ്രതിമ അനാവരണം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. പി.ടി.എ പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ അദ്ധ്യക്ഷനായി. മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഫാജേക്കബ് ജോൺ കല്ലട, ട്രസ്റ്റി ജോൺ ഐപ്പ്, മാനേജർ പ്രൊഫ.വർഗീസ് ഉലുവത്ത്, പ്രിൻസിപ്പൽ സൂസൻ സാമൂവേൽ, ഹെഡ് മിസ്ട്രസ് ഷീബ വർഗീസ്, പി.റ്റി.എ വൈസ് പ്രസിഡന്റ് ആർ.രാജേഷ്‌കുമാർ, സ്റ്റാഫ് സെക്രട്ടറിമാരായ വർഗീസ് പോത്തൻ, ജി.ബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ടി.കെ.മാധവന്റെ സ്മൃതിമണ്ഡപത്തിൽ നിന്നും 150ൽ പരം കായിക താരങ്ങൾ അദ്ധ്യാപകൻ സന്തോഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ ദീപശിഖ പ്രയാണമായാണ് സ്‌കൂളിൽ എത്തിച്ചേർന്നത്. പ്രയാണത്തിന് പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് കാട്ടുവള്ളിൽ, മധു പുളിമൂട്ടിൽ, ഇലിപ്പക്കുളം മുരളീധരൻ പിള്ള, പ്രവീൺകുമാർ, സന്തോഷ്‌കുമാർ, പ്രസാദ്, ശുഭ അനിൽ, ഷാജിനി എന്നിവർ നേതൃത്വം നൽകി.ശതാബ്ദി ആഘോഷിക്കുവാൻ പോകുന്ന സ്‌കൂളിൽ പരേതനായ തെങ്കിഴമൂലയിൽ ടി.ജെ.ഐപ്പിന്റെ ( ബേബി ) സ്മരണാർത്ഥം മക്കളായ ജോൺ ഐപ്പ്, ടി.ഐ.വർഗീസ്,ടി.ഐജോർജ് എന്നിവർ ചേർന്നാണ് പ്രതിമ സ്‌കൂളിന് സമർപ്പിച്ചത്. ബിജു ജോസഫാണ് ശിൽപ്പി.