photo

ചേർത്തല: ചേർത്തല- തണ്ണീർമുക്കം റോഡിൽ വെള്ളിയാകുളത്ത് ചെമ്മീനുമായി പോയ പെട്ടിഓട്ടോയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഫയർഫോഴ്സെത്തി ഓട്ടോയുടെ കാബിൻ പൊളിച്ചാണ്, ഡ്രൈവർ വൈക്കം തലയാഴം ഉല്ലല പാക്കുകണ്ടത്തിൽ രജേഷിനെ (42) പരിക്കുകളോടെ രക്ഷപ്പെടുത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു അപകടം. ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചേർത്തലയിൽ നിന്നു രണ്ട് യൂണി​റ്റ് ഫയർഫോഴ്സ് സംഘമെത്തിയാണ് രാജേഷിനെ പുറത്തെടുത്തത്. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടയം മെഡി. ആശുപത്രിയിലേക്കു മാ​റ്റി. തണ്ണീർമുക്കത്തു നിന്നു ചേർത്തലയിലേക്കു വരികയായിരിന്നു ബസ്. തണ്ണീർമുക്കം ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോ. സ്‌​റ്റേഷൻ ഓഫീസർ ഡി. ബൈജു, അസിസ്​റ്റന്റ് ഓഫീസർ പത്മകുമാർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ജോസഫ് ആന്റണി എന്നിവർ നേതൃത്വം നൽകി. രക്ഷാ പ്രവർത്തനത്തിൽ നാട്ടുകാരും പങ്കെുത്തു.