കായംകുളം : ട്രെയിൻ യാത്രയ്ക്കിടെ ഹൃദയസ്തംഭനത്തെ തുടർന്ന് യുവാവ് മരിച്ചു. പുതിയവിള കൃഷ്ണ ഭവനം (ഉരുവടക്കതിൽ പീടികയിൽ) അഖിൽ ചന്ദ്രദാസ് ആണ് മരിച്ചത്. ബംഗളൂരു മെട്രോയ്ക്കു വേണ്ടിയുള്ള കമ്പനിയിൽ എച്ച്.ആർ ഡിവിഷനൽ ജോലി ചെയ്തുവരികയായിരുന്നു. ഓണാവധി കഴിഞ്ഞ് ജോലി സ്ഥലമായ ബംഗളൂരുവിലേക്ക് ട്രെയിനിൽ പോകുമ്പോഴായിരുന്നു സംഭവം. പിതാവ് : ചന്ദ്രദാസ് (വിമുക്തഭടൻ). മാതാവ്: ഡാലിയ. സഹോദരി :അർച്ചന. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്