ചേർത്തല: നടൻ തിലകന്റെ പത്താം അനുസ്മരണത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി ജില്ലയിൽ 21ന് ലോകഅൽഷിമേഴ്സ് ദിനത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും.തിലകൻ അനുസ്മരണ സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയും സർക്കാർ ആയുഷ് വകുപ്പുമായി സഹകരിച്ച് ചേർത്തല സർക്കാർ ഹോമിയോപ്പതി ആശുപത്രിയുടെ നേതൃത്വത്തിൽ വുഡ്ലാൻഡ്സ് ഹാളിലാണ് ക്യാമ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്‌ട്രേഷനായി 8921435061എന്ന നമ്പരിൽ ബന്ധപ്പെടുക.