arr
രാജേഷ്

അരൂർ: വാടക വീട്ടിൽ തനിച്ച് താമസിച്ചിരുന്ന ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി . അരൂർ ഐശ്വര്യയിൽ (കണ്ടത്തിൽ) രാജേഷ് (49) ആണ് മരിച്ചത്. .ഭാര്യയുമായി പിണങ്ങി പത്ത് മാസത്തോളമായി അമ്മനേഴം ക്ഷേത്രത്തിന് സമീപം വാടക വീട്ടിലെ ഒന്നാം നിലയിൽ ഒറ്റയ്ക്കാണ് രാജേഷ് താമസിച്ചിരുന്നത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട് . ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഇന്നലെ സമീപ വാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അരൂർ ബൈപ്പാസ് ജംഗ്ഷനിലെ ഓട്ടോ തൊഴിലാളിയാണ്. ഭാര്യ: അനിത. മക്കൾ: അശ്വിനി, ഐശ്വര്യ .