കുട്ടനാട്: സ്കൂളിലേക്കുള്ള യാത്രാമദ്ധ്യേ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. എടത്വ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അമൃത സുരേഷിനാണ് എടത്വ പഞ്ചായത്ത് ഓഫീസിനു സമീപത്തുവച്ച് ഇന്നലെ രാവിലെ കടിയേറ്റത്.
കാലിൽ നിരവധി ഭാഗങ്ങളിൽ കടിയേറ്റ വിദ്യാർത്ഥിനിയെ എടത്വയിലെയും തലവടിയിലെയും സർക്കാർ ആശുപത്രികളിൽ എത്തിച്ചെങ്കിലും വാക്സിൻ ലഭിച്ചില്ല. 10 കിലോമീറ്റർ അകലെയുള്ള ചാത്തങ്കരി ആശുപത്രിയിലെത്തിച്ചാണ് പ്രാഥമിക ചികിത്സ നൽകിയത്. തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് മാറ്റി.
# നായ ശല്യത്തിനെതിരെ നടപടി വേണം
കുട്ടനാട്: നിരവധി കച്ചവട സ്ഥാപനങ്ങളും ആരാധനാലയങ്ങളും പ്രവർത്തിക്കുന്ന എടത്വ ടൗണിലെ തെരുവ് നായ ശല്യം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ആവശ്യപ്പെട്ടു. എടത്വ കുടുംബാരോഗ്യ കേന്ദ്രത്തിലെ വാക്സിൻ ക്ഷാമത്തിന് പരിഹാരം കാണണമെന്നും യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ്, കൺവീനർ അഡ്വ. പി. സുപ്രമോദം, കമ്മിറ്റിയംഗങ്ങളായ സന്തോഷ് വേണാട്, സിമ്മി ജിജി, ഉമേഷ് കൊപ്പാറ, ബാബു എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു