ആലപ്പുഴ: പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ വിൽപനയും സംഭരണവും നിരോധിച്ചതിന്റെ അടിസ്ഥാനത്തിൽ കൈനകരി ഗ്രാമപഞ്ചായത്തിൽ പരിശോധന ആരംഭിച്ചു. നിരവധിപേരിൽ നിന്ന് പിഴ ഈടാക്കി. നിയമം ലംഘിക്കുന്നവരിൽ നിന്നും ആദ്യം 10,000 രൂപയും തുടർന്നുള്ള ലംഘനങ്ങൾക്ക് 25,000 രൂപ, 50,000 രൂപ എന്നിങ്ങനെയുമാണ് പിഴ ഈടാക്കുന്നത്. നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് കൈനകരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.