ambala
പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് പൊതിച്ചോറ് എത്തിച്ചു നൽകിയ യുവദീപ്തി സംഘാടകരെ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ സ്വീകരിച്ചപ്പോൾ

അമ്പലപ്പുഴ: യുവദീപ്തി എസ്.എം.വൈ.എം അമ്പലപ്പുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമ്പതാം വർഷത്തിലെ പേടകപ്രയാണത്തോട് അനുബന്ധിച്ച് പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് പൊതിച്ചോറ് വിതരണം ചെയ്തു. രോഗപീഡകളിൽ നിന്ന് സൗഖ്യം പ്രാപിച്ച് തിരികെ എത്തിയ ബ്രദർ മാത്യു ആൽബിൻ സംഘടനാ പ്രവർത്തകരെ ആശീർവദിച്ചു. യുവദീപ്തി പ്രസിഡന്റ് ആൽബിൻ മാത്യു, സെക്രട്ടറി ടി.രേഷ്മ, മെബിൻ മാത്യു, നിഥിൻ ജോർജ്, അഭിഷേക് മാത്യു, ആന്റണി ജോസഫ്, ജിഷോ ജോഷി, ജെറിൻ വർഗീസ്, സെനോ ജോസഫ്, മരിയ അനിഷ്, ദിയ സോണി തുടങ്ങിയവർ സംസാരിച്ചു.