s

അമ്പലപ്പുഴ: കന്യാകുമാരി മുതൽ കാശ്മീർ വരെ പദയാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നു കൊണ്ട് ഗാന്ധിദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേവാലയങ്ങളിൽ വഴിപാടുകൾ നടത്തി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പുഷ്പാഞ്ജലിയും പുറക്കാട് മുസ്ലിം ജമാഅത്തിൽ തൈ നടീലും മുടാവിയും ക്രിസ്തുരാജ തീർത്ഥാടന കേന്ദ്രമായ സെന്റ് ജോൺ മരിയ വിയാനി ചർച്ചിൽ ക്രിസ്തുരാജ നേർച്ചയുമാണ് നടത്തിയത്.