കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 2007 ാം നമ്പർ അമിച്ചകരി ശാഖയിൽ 168 ാം മത് ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കെട്ടിയിരുന്ന കൊടി തോരണങ്ങൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതിൽ വൃാപക പ്രതിഷേധം.
ചമ്പക്കുളം വലിയ പാലത്തിൽ ഇരുമ്പ് പൈപ്പിൽ കെട്ടിയിരുന്ന കൊടികളും തോരണങ്ങളുമാണ് നശിപ്പിച്ചത്. ശാഖാങ്കണത്തിൽ പ്രതിഷേധ യോഗം പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ശാഖാ വൈസ് പ്രസിഡന്റ് ആർ.സജി അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി.ഷാജി സ്വാഗതം പറഞ്ഞു. ഗുരു ധർമ്മ പ്രചാരണ സഭ കുട്ടനാട് താലൂക്ക് സെക്രട്ടറി എം.ആർ.ഹരിദാസ്, യൂണിയൻ കമ്മിറ്റി അംഗം ബിജുലാൽ കുമാർ, വനിതാ സംഘം പ്രസിഡന്റ് സരിതാ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.