
ആലപ്പുഴ: ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയയറിന്റെ ആഹ്വാന പ്രകാരം ജില്ലാ ശിശക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ ചിത്രരചനാ മത്സരം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ വിജയിയായ അജ്മലിന് ക്യാഷ് അവാർഡും ഉപഹാരവും ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ സമ്മാനിച്ചു.
മത്സര വിജയികൾ : ജനറൽ ഗ്രീൻ ഗ്രൂപ്പ് -ഒന്നാം സ്ഥാനം വൈഷ്ണവ് വിജു(ചിൻമയ വിദ്യാലയ,കളർകോട്),രണ്ടാം സ്ഥാനം സൂരജ്.എസ് (ഡി.വി.എച്ച്.എസ്.എസ്,ചാരമംഗലം), മൂന്നാം സ്ഥാനം മിഥില.എം (ഗവ.എൽ.പി.എസ്,കളർകോട്),
ജനറൽ വൈറ്റ് ഗ്രൂപ്പ് - ഒന്നാം സ്ഥാനം മാനസമീര.എം (ഗവ.ജി.എച്ച്.എസ്,ഹരിപ്പാട്),രണ്ടാം സ്ഥാനം നീഹാർ.എൻ(സെന്റ് മേരീസ് ആർ.സി.എസ്,പൂന്തോപ്പ്),മൂന്നാം സ്ഥാനം അയാന ഫാത്തിമ (കാർമ്മൽ അക്കാദമി എച്ച്.എസ്.എസ്,ആലപ്പുഴ)