ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവ നടത്തിപ്പിൽ ഇത്തവണ പ്രതീക്ഷിക്കുന്നത് 25 ലക്ഷം രൂപ ലാഭം. 70 ലക്ഷം രൂപ ടിക്കറ്റ് വരുമാനമുണ്ട്. സ്പോൺസർഷിപ്പും, ടൂറിസം വകുപ്പിൽ നിന്നുള്ള ഒരു കോടി രൂപയും ഉൾപ്പടെ രണ്ടേകാൽ കോടി മൊത്തം വരവുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

ടൂറിസം വകുപ്പിൽ നിന്നുള്ള തുക അടുത്തയാഴ്ച ലഭിക്കുമെന്നാണ് കരുതുന്നത്. വിവിധ ജില്ലകളിലെ ആറ് ഓഫീസുകളിൽ നിന്നുള്ള ടിക്കറ്റ് കളക്ഷനും എത്താനുണ്ട്. ഇതിന് ശേഷമാകും വള്ളങ്ങൾക്കുള്ള ബോണസും മെയിന്റനൻസ് ഗ്രാൻഡും വിതരണം ചെയ്യുക. രണ്ട് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിവിധ സബ് കമ്മിറ്റികൾ കണക്ക് അവതരിപ്പിക്കുന്നതോടെ മാത്രമേ വ്യക്തമായ ചിത്രം ലഭ്യമാകൂ. എന്നിരുന്നാലും എല്ലാ ചിലവുകൾക്ക് ശേഷവും 25 ലക്ഷം രൂപ സൊസൈറ്റിക്ക് മിച്ചമുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ നെഹ്രുട്രോഫി ജലമേളയക്ക് ആകെ 36 ലക്ഷം രൂപയായിരുന്നു ടിക്കറ്റ് വരുമാനം. സ്പോൺസർഷിപ്പുകൾ ലഭിച്ചിരുന്നില്ല.