 
മാന്നാർ: വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി കുരട്ടിക്കാട് 39-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനം ആഘോഷിച്ചു. രക്ഷാധികാരി അർജ്ജുനൻ നേരൂർ പതാക ഉയർത്തി. വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി താലൂക്ക് യൂണിയൻ സെക്രട്ടറി മനുകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.കെ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ ട്രഷറർ അശോക് രാജ്, മാന്നാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ, ഗ്രാമ പഞ്ചായത്തംഗം ശാന്തിനി ബാലകൃഷ്ണൻ, സാവിത്രിയമ്മാൾ, പി.എൻ മുരുകൻ ആചാരി, ശിവൻ പ്ലാമൂട്ടിൽ, വേണുഗോപാൽ, കൃഷ്ണകുമാർ, കമല നാഥൻ, മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും രോഗികൾക്ക് ചികിത്സാ സഹായ വിതരണവും നടത്തി. .