മാവേലിക്കര: കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ മാവേലിക്കര യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് ആർ.രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം.മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ആദരിക്കൽ ചടങ്ങ് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.ജയദേവനും ക്ഷേമഫണ്ട് വിശദീകരണം സംസ്ഥാന ക്ഷേമഫണ്ട് സെക്രട്ടറി കെ.എച്ച്.മേരിദാസും നിർവ്വഹിച്ചു. വിദ്യാഭ്യാസ സഹായം ജില്ലാ സെക്രട്ടറി ആർ.ജയൻ വിതരണം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വിതരണം ജില്ലാ ട്രഷറർ സി.വി.രാജു നിർവ്വഹിച്ചു. എം.എസ്.ജയൻ, ഡി.സുരേഷ്, റ്റി.വി.മുരളി, ബെന്നി.പി.കെ, കുഞ്ഞുമോൻ, എസ്.ഹരികുമാർ എന്നിവർ സംസാരിച്ചു. ഡോ.വർഗീസ് തോമസിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് ക്ലാസും നടന്നു. സെക്രട്ടറി അനിർകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് റോയി ശാമുവേൽ നന്ദിയും പറഞ്ഞു.