മാവേലിക്കര: അഖിലകേരള വിശ്വകർമ്മ മഹാസഭ 1007ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ദിനാചരണവും ഓണാഘോഷവും നടത്തി. ആലപ്പുഴ സ്പിന്നിംഗ് മിൽ ചെയർമാൻ എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.ഗോപാലകൃഷ്ണൻ അധ്യക്ഷനായി. എസ്.സുരേഷ്, സുഭദ്രാ സുകുമാരൻ, പി.രാജപ്പൻ, ആർ.രതീഷ് എന്നിവർ സംസാരിച്ചു.