മാവേലിക്കര: കൊല്ലം ബാറിലെ അഭിഭാഷകനായ ജയകുമാറിനെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊല്ലം ബാർ അസോസിയേഷൻ നടത്തുന്ന സമരപരിപാടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു മാവേലിക്കര ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ മാവേലിക്കരയിലെ കോടതികൾ ബഹിഷ്‌കരിച്ച് പ്രതിഷേധ പ്രകടനം നടത്തി. കോടതി വളിപ്പിൽ നിന്ന് ആരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷൻ വഴി തിരിച്ച് കോടതിയിൽ സമാപിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് ഉമ്മൻ തോമസ് നേതൃത്വം നൽകി.