 
ചേർത്തല: വിശ്വകർമ്മ മഹാസഭ ചേർത്തല താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻതലത്തിലും ശാഖകളിലും വിവിധ പരിപാടികളോടെ വിശ്വകർമ്മ ജയന്തി ആഘോഷിച്ചു. എല്ലാ ശാഖകളിലും വിശ്വകർമ്മ പൂജ, ഭജന, ഭാഗവത പാരായണം, വിശ്വകർമ്മ ദിന സമ്മേളനം, കലാപരിപാടികൾ, വിദ്യാഭ്യാസ അവാർഡ് വിതരണം, ആദരിക്കൽ എന്നിവ നടത്തി .
ചേർത്തല എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഹാളിൽ നടന്ന സമാപന സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് നവപുരം ശ്രീകുമാർ അദ്ധ്യക്ഷനായി.നഗരസഭാ ചെയർ പേഴ്സൺ ഷേർളി ഭാർഗവൻ,വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,യൂണിയൻ സെക്രട്ടറി പി.സുരേഷ്‌കുമാർ,മഹിളാസംഘം പ്രസിഡന്റ് ജയ രാധാകൃഷ്ണൻ,എ.സിന്ധു,എ.ആർ ബാബു,പി.ചന്ദ്രൻ,എം.പി അജിത്ത്കുമാർ,എൻ.പി.രാജേന്ദ്രൻ,ആർ.ബിജുമോൻ, എസ്.രാജീവ്,ഹരികൃഷ്ണൻ,ടി.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ മന്ത്റി അനുമോദിച്ചു.