ambala

അമ്പലപ്പുഴ : ആദ്യകാല സീരിയൽ സംവിധായകൻ അജിത് മാളിയേക്കൽ (58) നിര്യാതനായി. തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് കോളേജ് റിട്ട. പ്രിൻസിപ്പൽ ആർ.നാരായണപിള്ളയുടേയും, പരേതയായ സേതുലക്ഷ്മിയുടേയും മകനാണ്. സഹോദരി രേഖയുടെ അമ്പലപ്പുഴ ആമയിട കിഴക്കേ മാളിയേക്കൽ വസതിയിലായിരുന്നു അന്ത്യം. മണ്ടൻ കുഞ്ചു, പാളം തെറ്റിയ വണ്ടികൾ, അക്ഷരങ്ങൾ, വിമോചിത എന്നീ സീരിയലുകളുടെ സംവിധായകനായിരുന്നു. അംശിനി, ഒരു നിധിയുടെ കഥ, എന്നിവയുടെ സഹസംവിധായകനുമായിരുന്നു. അവിവാഹിതനാണ്. സംസ്ക്കാരം 19 ന് ഉച്ചക്ക് 12.30ന് സഹോദരിയുടെ വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശോഭാ റാണി, ആശാ റാണി, മനോജ് കുമാർ.