മാവേലിക്കര​ : കേരള കർഷകസംഘം മാവേലിക്കര ഏരിയ സമ്മേളനം ഇന്ന് കുറത്തികാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം രാവിലെ 9.30ന് കർഷകസംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. ഏരിയ പ്രസിഡന്റ് വി.മാത്തുണ്ണി അധ്യക്ഷനാവും. ജില്ലാ പ്രസിഡന്റ് അഡ്വ.ജി.ഹരിശങ്കർ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി അഡ്വ. കെ സജികുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും.