മാവേലിക്കര: സ്വകാര്യ ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികളെ ഇതേ സ്റ്റാൻഡിലെ തൊഴിലാളിയും സംഘവും ചേർന്ന് മർദ്ദിച്ചു. ഹരീന്ദ്രൻ, മധു എന്നിവർക്കാണ് മർദ്ദനമേറ്റത്. ഹരീന്ദ്രനെ കോട്ടയം മെഡി. ആശുപത്രിയിലും മധുവിനെ ആലപ്പുഴ മെഡി. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ബി.എം.എസ് മേഖല കമ്മിറ്റി പ്രതിഷേധിച്ചു. മുമ്പും ആക്രമണം ഉണ്ടായിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.എം.എസ് മാവേലിക്കര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ മസ്ദൂർ സംഘ് ജില്ലാ സെക്രട്ടറി ടി.സി. സുനിൽ കുമാർ, ബി.എം.എസ് മാവേലിക്കര മേഖല പ്രസിഡന്റ് ഹരീഷ് വെന്നിയിൽ, സെക്രട്ടറി കെ.വി. ശശി കുമാർ, മുനിസിപ്പൽ യൂണിറ്റ് സെക്രട്ടറി ജെ.മനോജ് കുമാർ എന്നിവർ സംസാരിച്ചു