ആലപ്പുഴ: അനധികൃതമായി നിർമ്മിച്ച കാപ്പിക്കോ റിസോർട്ടിനെതിരെ നിയമയുദ്ധം നയിച്ച മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) നേതാവ് സി.പി.പത്ഭനാഭന് 25ന് വൈകിട്ട് 4ന് സ്വീകരണം നൽകും. പാണാവള്ളി സഹകരണ ബാങ്ക് ഹാളിൽ ചേരുന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഒ.കെ.മോഹനൻ അദ്ധ്യക്ഷനായിരിക്കും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് മുഖ്യ പ്രഭാഷണം നടത്തും. ഫെഡറേഷൻ സംസ്ഥാന ജന സെക്രട്ടറി ടി.രഘുവരൻ ഉപഹാര സമർപ്പണം നടത്തും. എം.കെ.ഉത്തമൻ, ടി.ടി.ജിസ് മോൻ, ഡി.സുരേഷ് ബാബു, ടി.ആനന്ദൻ, ഡി.പി.മധു, ആർ.പ്രസാദ്, ടി.കെ.ചക്രപാണി, ജോയി.സി.കമ്പക്കാരൻ, ജോയി.സി.കമ്പക്കാരൻ, അനിതാ സന്തോഷ്, പി.എ.ഷിഹാബുദീൻ, ഷാജി കടിയക്കൽ എന്നിവർ പങ്കെടുക്കുമെന്ന് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി.സി.മധു അറിയിച്ചു.